·
ആദ്യമായി പോകുന്നവര്‍,
വിമാനം പുറപ്പെടുന്ന സമയത്തിനു മിനിമം 2 മണിക്കൂര്‍ മുന്‍പ് എങ്കിലും Airport-ല്‍
എത്തിച്ചേരണം.
·
പ്രവേശന കവാടത്തില്‍
സെക്യൂരിറ്റി ഓഫീസിര്‍ക്ക്, കയ്യിലുള്ള ടിക്കറ്റ്, ഐ ഡി പ്രൂഫ് എന്നിവ കൊടുക്കുക.
പരിശോദനക്ക് ശേഷം ഉള്ളിലേക്ക് കടത്തിവിടും.
(NB: ടിക്കറ്റ് -
Orginal വേണം അല്ലെങ്കില്‍ ഇ-ടിക്കറ്റ്, മൊബൈല്‍ or ടാബില്‍ കാണിച്ചാല്‍ മതി.
ID Proof – Aadhar, Voter
ID, PAN Card, Driving Licennce, Passport, etc. ഇവയില്‍ ഏതെങ്കിലും മതിയാകും)
·
ഇപ്പോള്‍ എത്തിച്ചേരുന്നത്
പലപല വിമാന കമ്പനികളുടെ CHECK-IN കൌണ്ടറിനു മുന്നിലാണ്. നിങ്ങള്‍ക്ക് പോകേണ്ട വിമാന കമ്പനി
ഏത് എന്ന് നോക്കിയിട്ട് ലഗേജുമായി ആ ക്യുവിലേക്ക് പോകുക.
കൌണ്ടറിലെ ഓഫീസര്‍,
ടിക്കറ്റ് & ഐഡി പ്രൂഫ് പരിശോധിച്ച ശേഷം, ലഗേജ് വെയിറ്റ് നോക്കി അതില്‍ ഒരു
ടാഗ് (tag) പതിപ്പിച്ചു മാറ്റും, ലഗേജ് നമ്മള്‍ക്ക് ഇനി വിമാനമിറങ്ങുമ്പോ മാത്രമേ
കിട്ടു.
പ്രധാന ചെക്കിംഗ് എല്ലാം
കഴിഞ്ഞാല്‍ അവിടന്നു ഒരു ബോര്‍ഡിംഗ് പാസ് (BOARDING PASS) കിട്ടും. തുടര്‍ന്ന്‍
അങ്ങോട്ട് ബോര്‍ഡിംഗ് പാസ് ആണ് പ്രധാന പാസ്.
(NB: ലഗേജ് അനുവദനീയമായ
അളവിലും കൂടുതല്‍ ഭാരം ഉണ്ടെങ്കില്‍, Extra Charge ഈടാക്കും. എത്ര കിലോവരെ ലഗേജ്
കൊണ്ടോവാം എന്ന് ടിക്കറ്റില്‍ വെക്തമായി ഉണ്ടാകും. ഓരോരോ വിമാന കമ്പനികളുടെ
അനുസരിച്ചു വെത്യാസം വരും.. 15-20kg ലഗേജും, 7kg ഹാന്‍ഡ് ബാഗും ആണ് മിനിമം,,,
സാദാരണ ഗതിയില്‍ അഭ്യന്തര സര്‍വീസില്‍ ഹാന്‍ഡ് ബാഗ് വെയിറ്റ് നോക്കാറില്ല,
ആയതിനാല്‍ എക്സ്ട്രാ വെയിറ്റ് ഉള്ളത് ലഗേജില്‍ നിന്നും ഹാന്‍ഡ് ബാഗില്‍
അട്ജെസ്റ്റ് ചെയ്യാം..ബള്‍ക്കി ആയി തോന്നരുത് എന്നുമാത്രം)
·
അടുത്തത്, ബോര്‍ഡിംഗ്
പസ്സില്‍ ഉള്ള, ബോര്‍ഡിംഗ് ഗേറ്റ് നമ്പര്‍ നോക്കി അതിന്‍റേതായ ഗേറ്റിനു
മുന്നിലേക്ക് നീങ്ങുക. ബോര്‍ഡിംഗ് ഏരിയയില്‍ ഗേറ്റ് കടക്കുന്നതിനു മുന്‍പ് കയ്യിലുള്ള
ബാഗ് (Hand Bag) സെക്യൂരിറ്റി ഓഫീസര്‍ പരിശോദനക്കും സ്ക്രീനിങ്ങിനും
വിധേയമാക്കും,
(NB: സ്ക്രീനിംഗ്
സമയം കയ്യിലുള്ള സാദനങ്ങള്‍ ഓരോന്നായി സ്ക്രീന്‍ ചെയ്യേണ്ടി വരാം.. അന്നേരം,
വാച്ച്, ലെദര്‍ ബെല്‍റ്റ്, ലാപ്ടോപ്, പേര്‍സ്/വാല്ലറ്റ്, ജാക്കെറ്റ്, etc.
അങ്ങനെ എന്തുണ്ടെങ്കിലും സെപറേറ്റായി സ്ക്രീനിംഗ് ട്രേയില്‍ വയ്ക്കേണ്ടിവരും. പ്രത്യേകം
ശ്രെദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെന്ന്വച്ചാല്‍, ഒരിക്കലും ഹാന്‍ഡ് ബാഗില്‍ ട്രിമ്മര്‍/റേസര്‍,
കത്തി, കത്രിക, അങ്ങനെയുള്ള മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍, നെയ്യ്, അച്ചാര്‍,
സിഗരറ്റ് ലൈറ്റര്‍, റാക്കറ്റ്, ബാറ്റ് അങ്ങനെയുള്ള ഒന്നും വിമാനത്തില്‍
അനുബധിക്കില്ല.. അച്ചാര്‍ പോലെയുള്ളത് ലഗേജില്‍ സൂക്ഷിച്ചു വയ്ക്കുന്നതിന്
കുഴപ്പമില്ല. ഹാന്‍ഡ് ബാഗില്‍ അനുവദിക്കില്ല.)
·
അവിടത്തെ പരിശോദന കഴിഞ്ഞാല്‍
ബോര്‍ഡിംഗ് ഗേറ്റിന് മുന്നിലെ വെയ്റ്റിംഗ് ഏരിയയില്‍, വിമാനം പുറപ്പെടുന്നതിനുള്ള സമയം
കാണിക്കുന്ന ഡിസ്പ്ലേയില്‍ നോക്കിയിരിക്കാം.
(NB: ബോര്‍ഡിംഗ്
ഗേറ്റിലേക്ക് പോകുമ്പോള്‍, ബോര്‍ഡിംഗ് അറ്റന്‍റന്‍റസ് (Boarding Attendants) ബോര്‍ഡിംഗ്
പാസ്സും, ഹാന്‍ഡ് ബാഗിലുള്ള *tag എന്നിവ പരിശോധിച്ച് ബോര്‍ഡിംഗ് പാസ്സില്‍ STAMP
ചെയ്ത്, ഗേറ്റിലൂടെ കടത്തി വിടും. J
·
അവിടന്ന് വിമാനത്തിനു
അടുത്തേക്ക് ബസ് ഉണ്ടാകും.. വിമാനത്തിന്‍റെ കവാടത്തില്‍ സുന്ദരികളായ എയര്‍
ഹോസ്റ്റസ് എല്ലാവരെയും സന്തോഷകരമായ യാത്രക്കായി സ്വാഗതം ചെയ്യും J J
·
ബോര്‍ഡിംഗ് പാസ്സില്‍
നമ്പര്‍ നോക്കി സീറ്റ് കണ്ടുപിടിക്കാം, വിമാനത്തിനുള്ളില്‍ ചെയ്യേതും
പാലിക്കെണ്ടാതുമായ കാര്യങ്ങള്‍ അറിയിപ്പ് കിട്ടും.
·
വിമാനം ഇറങ്ങിയ ശേഷം.. ലഗ്ഗേജ്
ബല്‍റ്റിലൂടെ വരുന്ന ലഗ്ഗേജ് കൈപ്പറ്റാം.
Happy Journey
No comments:
Post a Comment