Friday, 18 December 2015

Windows User അക്കൗണ്ട് പാസ്സ്വേര്ഡ് മറന്നു പോയാല്‍


1 - സിസ്റ്റം ബൂട്ട് ചെയ്ത് വരുമ്പോള് F8 അമര്ത്തുക.


2 - അപ്പോള് Safe Mode, Start Windows Normally, Reboot, Return to OS Choices Menu എന്നിങ്ങനെ Options കാണാം.


3 - അതില് Safe Mode സെലക്ട് ചെയ്യുക. 

Safe Mode സെലക്ട് ചെയ്താല് നമുക്ക് Admin ലൂടെ Login ചെയ്ത് Desktop ല് എത്താം.


-അതിനു ശേഷം Start Menu എടുത്ത് Control Panel ല് പോകുക


5 -User Account സെലക്ട് ചെയ്യുക


6- Create User Name സെലക്ട് ചെയ്യുക .


7- Remove പാസ്സ്വേര്ഡ് കൊടുത്ത് OK കൊടുക്കുക.


8ഇനി നിങ്ങലക്ക് വിന്ഡോസ് Normal ആയി ബൂട്ട് ചെയ്യാം.












Folder ഫയല്‍ Security

ഇതിനു പ്രത്യേകം സോഫ്റ്റ്‌വെയര്‍ വേണ്ട. ഈ സെക്യൂരിറ്റി ഉപയോഗിക്കുന്നത് നമ്മുടെ ഫയലുകളും Folderകളും മറ്റുള്ളവര്‍ കാണാതിരിക്കാനോ ഉപയോഗികതിരിക്കനോ അല്ലെങ്കില്‍ നമ്മളോ മറ്റുള്ളവരോ അബദ്ധത്തില്‍ ഫയലുകള്‍ ഡിലീറ്റ് ചെയ്യതിരിക്കാനോ ആണ്. അതിനു നമ്മള്‍ Administrator User ആയിരിക്കണം. ഇനി Windows 7 ല്‍ ഇതു ചെയ്യുന്നത് എങ്ങനെ ആണെന്ന് നോക്കാം. ആദ്യം നിങ്ങളുടെ Folder അല്ലെങ്കില്‍ File അല്ലെങ്കില്‍ Drive ല്‍ Right Click അടിച്ചു Properties എടുക്കുക. അതില്‍ Security ടാബ് എടുക്കുക. അപ്പോള്‍ ഇങ്ങനെ കിട്ടും.



       അതില്‍ Edit എടുക്കുക. അപ്പോള്‍ Permissions മാറ്റാനുള്ള Option കിട്ടും.


Group or user names: എന്നുള്ളതില്‍ ഏതു User ന് ആണൊ Permission ചേഞ്ച്‌ ചെയ്യേണ്ടത് ആ User ന്‍റെ പേര് സെലക്ട്‌ ചെയ്യുക. തല്‍കാലം നിങ്ങളുടെ User name select ചെയൂ. അതിനു ശേഷം താഴെ Permission change ചെയ്യുന്ന സ്ഥലത്ത് Full control നു നേരെ Deny ടിക്ക്‌ ഇടുക. അപ്പോള്‍ താഴെ കാണുന്ന പോലെ കിട്ടും. 
(നിങ്ങളുടെ ആവശ്യാനുസരണം ഓരോ Permission നു നേരെയും ടിക്ക്‌ ഇടാവുന്നതാണ്.) 
Add എന്ന ബട്ടന്‍ ഉപയോഗിച്ച് ലിസ്റ്റില്‍ ഇല്ലാത്ത ഒരു Userനെ Add ചെയ്യാം.


ഇനി Apply കൊടുത്തു OK കൊടുക്കാം. ഇനി ആ ഫോള്‍ഡര്‍ Open ചെയ്യാന്‍ നോക്കുമ്പോള്‍ എങ്ങനെ വരുമെന്ന് താഴെ നോക്കൂ.




ഇനി ഓപ്പണ്‍ ചെയ്യണമെങ്കില്‍ പഴയപോലെ എടുത്തു Allow ല്‍ ടിക്ക്‌ കൊടുത്താല്‍ മതി.
ഇങ്ങനെ ആ ഫോല്ടെരിന്റെ Permission ചേഞ്ച്‌ ചെയ്യാന്‍ Administrator കോ Administrator Privilage ഉള്ള User നോ അല്ലെങ്കില്‍ ആ ഫോല്ടെരിന്റെ ownerകോ മാത്രമേ പറ്റൂ.
 ( fat32 file system ത്തില്‍ വര്‍ക്ക്‌ ആവുമോ എന്നു അറിയില്ല. NTFS ല്‍ വര്‍ക്ക്‌ ആവും.)
(നമ്മളുടെ ലപ്ടോപോ pcയോ നമ്മുടെ കൂടുകാരോ മറ്റാരെങ്കിലും use ചെയ്യുന്നുണ്ടെങ്കില്‍ നമ്മുടെ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ടിവരും. പിന്നെ അവര്‍ക് നമ്മുടെ എല്ലാ File ഉം Foldersഉം കാണാം. അങ്ങനെ നമ്മുടെ പാസ്സ്‌വേര്‍ഡ്‌ കൊടുക്കതിരിക്കാനും പിന്നെ നമ്മുടെ Files Access ചെയ്യാതിരിക്കാനും വേണ്ടി പുതിയ ഒരു Limited User ഉണ്ടാക്കിയിട്ട് മുകളില്‍ പറഞ്ഞപോലെ ഫോള്‍ഡര്‍ ന്‍റെ Properties എടുത്ത് ആ Userന്‍റെ Permission Deny ചെയ്താല്‍ മതി.)
WINDOWS 7 ല്‍ c:\windowsലുള്ള files നമുക്ക്‌ എഡിറ്റ്‌ ചെയ്യണോ ഡിലീറ്റ് ചെയ്യാനോ പറ്റാറില്ല. അത് ചെയ്യുന്നതിന് ആ ഫയലിന്റെ Ownership മാറ്റണം എന്നിട് മുകളില്‍ പറഞ്ഞപോലെ പെര്മിസ്സഷന്‍ Allow കൊടുത്താല്‍ മതി. Ownership മാറ്റാന്‍ propprties>>security tab>>advanced>>owneship>>edit എടുത്ത ശേഷം User സെലക്ട്‌ ചെയ്തു അപ്ലൈ കൊടുക്കുക.







കമ്പ്യൂട്ടര്‍ Proprties യില്‍ സ്വന്തം ചിത്രം ചേര്‍ക്കാം

നമ്മുടെ ചിത്രം കമ്പ്യൂട്ടറില്‍ കാണുന്നത് നമുക്ക് വളരെ സന്തോഷം തരുന്ന ഒന്നാണ്.
ചിലര്‍ക്ക് അത് പ്രിയപ്പെട്ടവരുടെ ആകാം .
കൂടുതല്‍ വിസ്സദീകരിച്ചു പറഞ്ഞു ബോര്‍ ആക്കുന്നില്ല .
ഒരു പക്ഷെ ആരെങ്കിലും ഇതു ഇതിനു മുന്‍പേ പോസ്റ്റ്‌ ചെയ്തിട്ടുന്ടെകില്‍ സദയം പൊറുക്കുക,ഞാന്‍ ഇതുവരെ ഇതില്‍ കണ്ടില്ല അതുകൊണ്ടാണ് പോസ്റ്റ്‌ ചെയ്യുന്നത്,
ഇനി കാര്യത്തിലേക്ക് കടക്കാം ...
സ്റെപ് ആയി പറയാം ,അതായിരിക്കും നല്ലത് എനൂ തോന്നുന്നു
1 - ഒരു Notepad ഉണ്ടാക്കുക

2 - അതിനെ oeminfo.ini എന്ന് rename ചെയ്യുക

3 - extension ini ആയിരിക്കണം അപ്പോള്‍ അത് Configuration ഫയല്‍ ആയി Convert ആകും

4 -ഇനി ചിത്രം സെലക്ട്‌ ചെയ്യുക.

5- ചിത്രം 140x140 pixels ആയി resize ചെയ്യുക ,എന്നിടത് bmp ഫയല്‍ ആയി സേവ് ചെയ്യണം 

6-ഇനി നേരത്തെ Create ചെയ്ത Notepad (കോണ്ഫി) ഫയല്‍ ഓപ്പണ്‍ ചെയ്യുക 

7 - ഓപ്പണ്‍ ആയില്ലെങ്കില്‍ റൈറ്റ് ക്ലിക്ക് കൊടുത്തു ഓപ്പണ്‍ വിത്ത്‌ നോറെപാദ് എന്ന് കൊടുക്കുക

8 - ഇനി താഴെ കൊടുത്തിരിക്കുന്നത്‌ കോപ്പി ഇടതു അതില്‍ പേസ്റ്റ് ചെയ്യുക

[General]
Manufacturer=”Simi George
Model=Intel® Core™2 Duo
[Support Information]
Line1= your address
Line2= your emailorwebsite
9 - ഇനി സേവ് ചെയ്തു വച്ചിരിക്കുന്ന ചിത്രവും ഫയല്‍ ഉം കോപ്പി ചെയ്യുക 

10 - ഇനി താഴെ കൊടുത്ത path ഓപ്പണ്‍ ചെയ്യുക 

C:\WINDOWS\system32\

11 - paste ചെയ്യുക 

12 - സ്റ്റാര്‍ട്ട്‌ ബട്ടണ്‍ പ്രസ്‌ ചെയ്യുക 

13 - Right Click My Computer

14 - Properties Select ചെയ്യുക,താങ്കള്‍ കൊടുത്ത ചിത്രം ത്ഹെര്ച്ചയയും കംമ്പുറെര്‍ പ്രോപ്ര്ടിഎസില്‍ ഉണ്ടായിരിക്കും 

Windows Short Cuts - വിന്‍ഡോസിലെ കുറുക്കു വഴികള്‍


            സാധാരണ വിന്‍ഡോസ് ഉപയോക്താക്കളില്‍ നല്ലൊരു ഭാഗവും കംപ്യൂടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ് വെയറുകള്‍ തുറക്കാന്‍ സ്റ്റാര്‍ട് മെനു (Start Menu) മാത്രം ഉപയോഗിച്ചു ശീലിച്ചിട്ടുള്ളവരാണ്. എന്നാല്‍ ഇതില്‍ പല പ്രോഗ്രാമുകളും സ്റ്റാര്‍ട് മെനുവിലെ റണ്‍ ( RUN) ഓപ്ഷന്‍ ഉപയോഗിച്ചു തുറക്കാന്‍ സാധിക്കും. 

ഇതിനായി സ്റ്റാര്‍ട് മെനു വില്‍ നിന്നും RUN എന്ന Option Select ചെയ്യുക. അപ്പോള്‍ Start Menu ഐക്കണു മുകളിലായി ഒരു ചെറിയ PopUp Window പ്രത്യക്ഷപ്പെടും. അതതു പ്രോഗ്രാമുകള്‍ക്കുള്ള Short Cut കമാന്‍ഡുകള്‍ ഈ PopUp വിന്‍ഡൊയില്‍ നല്കിയിട്ടുള്ള സ്ഥലത്തു Type ചെയ്ത ശേഷം OK ബട്ടണ്‍ ക്ളിക്ക് ചെയ്യുകയോ Enter Key അമര്‍ത്തുകയോ വേണം. 
ഉദാഹരണത്തിന് NotePad എന്ന പ്രോഗ്രാം എടുക്കുന്നതിനു സാധാരണ ഗതിയില്‍ സ്റ്റാര്‍ട് മെനുവില്‍ നിന്നും യഥാക്രമം Programs/ Accessories/ Notepad എന്നിങ്ങനെ Select ചെയ്യേണ്ടി വരും. ഇതിനു പകരം RUN ഓപ്ഷന്‍ എടുത്ത ശേഷം അവിടെ "notepad" എന്നു ടൈപ് ചെയ്തു Enter അമര്‍ത്തുക, Notepad Program തുറന്നു വരുന്നതു കാണാം. 
ഇതു പോലെ നിരവധി പ്രോഗ്രാമുകള്‍ നിങ്ങള്‍ക്കു RUN - ല്‍ നിന്നും എടുക്കാന്‍ സാധിക്കും. 

അവയെക്കുറിച്ചു പഠിക്കും മുന്‍പ് നമുക്കു "RUN" തന്നെ എടുക്കാന്‍ ഉള്ള ഒരു കുറുക്കു വഴി നോക്കാം. 

Startമെനുവില്‍ നിന്നും RUN Select ചെയ്യുന്നതിനു പകരം കീബോര്‍ഡിലെ Windows Key അമര്‍ത്തിപ്പിടിച്ചുകൊണ്ട് ആര്‍ (R) എന്ന കീ അമര്‍ത്തുക. RUN Window തുറക്കപ്പെടും. 

ഇനി നമുക്കു കൂടുതല്‍ RUN Shortcut കള്‍ നോക്കാം. 
താഴെയുള്ള പട്ടികയില്‍ ഓരോ വരിയിലും ആദ്യം RUN -ല്‍ ടൈപ് ചെയ്യേണ്ട കമാന്‍ഡും അതിനു ശേഷം അതിന്റെ ഉപയോഗവും/തുറക്കുന്ന പ്രോഗ്രാമും കൊടുത്തിരിക്കുന്നു. 

notepad - നോട്ട്പാഡ് ( Notepad ) 

wordpad - വേര്‍ഡ്പാഡ് ( Wordpad )

calc - കാല്കുലേറ്റര്‍ ( Calculator ) 

charmap - കാരക്ടര്‍ മാപ് ( Character Map) 

mspaint - മൈക്രോസോഫ്റ്റ് പെയ്ന്റ് പ്രോഗ്രാം (Microsoft Paint) 

wmplayer - വിന്‍ഡോസ് മീഡിയാ പ്ളെയര്‍ ( Windows Media Player) 

firefox - മോസില്ല ഫയര്‍ഫോക്സ് ബ്രൗസെര്‍ ( ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ) ( Mozilla Firefox )

winword - മൈക്രോസോഫ്റ്റ് വേര്‍ഡ് ( ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ) ( MS Word)

excel - മൈക്രോസോഫ്ട് എക്സല്‍ ( ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ) ( MS Excel )

cmd - ഡോസ് കമാന്‍ഡ് പ്രോംപ്റ്റ് ( Command Prompt )

control - കണ്ട്രോള്‍ പാനല്‍ ( Control Panel )

control printers -  "പ്രിന്റേഴ്സ് ആന്‍ഡ് ഫാക്സസ്"  ( Control Panel - Printers & Faxes) 

explorer - വിന്‍ഡോസ് എക്സ്പ്ളോറര്‍ ( Windows Explorer )

iexplore - ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ ( Internet Explorer) 

taskmgr - ടാസ്ല് മാനേജര്‍ ( Task Manager ) 

sndvol32 - സൗണ്ട് കാര്‍ഡിനുള്ള വോള്യം കണ്ട്രോളര്‍ ( Volume Controller for Sound Card ) 

sndrec32 - സൗണ്ട് റെക്കോര്‍ഡര്‍ ( Sound Recorder)

ftp - വിന്‍ഡോസിലെ ബില്‍ട്-ഇന്‍ എഫ്.ടി.പി. പ്രോഗ്രാം ( Windows's built-in FTP client) 

 സാധാരണ ഉപയോക്താക്കള്‍ അത്ര തന്നെ ഉപയോഗിക്കാത്തതും എന്നാല്‍ അല്പം സങ്കീര്‍ണമായ സിസ്ടം കോണ്‍ഫിഗറേഷനുകള്‍ക്കാവശ്യമുള്ളതുമായ ചില ഷോര്‍ട്കട്ടുകള്‍ താഴെ. 

cleanmgr - ഹാര്‍ഡ് ഡ്രൈവുകളിലെ അനാവശ്യ ഫയലുകള്‍ നീക്കം ചെയ്തു കൂടുതല്‍ ഡിസ്ക് സ്പെയ്സ് ഉണ്ടാക്കുന്നു 

clipbrd - വിന്‍ഡോസ് ക്ളിപ് ബോര്‍ഡിലെ കണ്ടന്റുകള്‍ പ്രദര്‍ശിപ്പിക്കുന്നു ( Clipboard Viewer )

drwatson - പ്രോഗ്രാമുകള്‍ ക്രാഷ് ആയതിനെ കുറിച്ചുള്ള വിവരം ശേഖരിക്കുന്നു. ( Doctor Watson)

dxdiag - ഡയറക്ട്-എക്സ് കംപണന്റുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍  ( Direct-X compnents diagnozis )

inetmgr - ഐ.ഐ.എസ് വെബ്സര്‍വര്‍ മാനേജര്‍ ( IIS Manager ) 

mmc - മൈക്രോസോഫ്ട് മാനേജ്മെന്റ് കണ്‍സോള്‍ ( Microsoft Management Console) 

msconfig - സ്ടാര്‍ട് അപ്പിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ( Starup problems) 

msinfo32 - കമ്പ്യൂട്ടറിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക 

regedit - വിന്‍ഡോസ് രജിസ്ട്റി എഡിറ്റര്‍ ( Registry Editor ) 

sysedit - സ്ടാര്ട് അപ് ഫയലുകള്‍ക്കു മാറ്റം വരുത്താന്‍ (config.sys, autoexec.bat, win.ini, തുടങ്ങിയവക്ക് ) 

sfc /scannow - സിസ്ടം ഫയലുകള്‍ക്കു കുഴപ്പങ്ങളുണ്ടോ എന്നു പരിശോധിക്കാന്‍ 

ഇതിനു പുറമേ RUN ല്‍ ഡ്രൈവുകളുടെ/ഫോള്‍ഡറുകളുടെ പേരു ടൈപ് ചെയ്താല്‍ അവ തുറക്കാന്‍ സാധിക്കും.  ഉദാഹരണത്തിന് "C:" എന്നു ടൈപ് ചെയ്താല്‍ സി ഡ്രൈവ് തുറന്നു വരും.
ഡി ഡ്രൈവിനകത്ത് മൂവീസ് എന്ന ഫോള്‍ഡര്‍ ഉണ്ടെങ്കില്‍ അതു തുറക്കുന്നതിനായി റണ്‍ - ല്‍ "D:\Movies" എന്നു ടൈപ് ചെയ്യുക.

 2 വിന്‍ഡോസിലെ കണ്ട്രോള്‍ പാനല്‍ മിക്ക ഉപയോക്താക്കള്‍ക്കും സുപരിചിതമായിരിക്കും. ഏറ്റവും ചുരുങ്ങിയത് സോഫ്റ്റ് വെയറുകള്‍ അണിന്‍സ്റ്റാള്‍ ചെയ്യുന്നതിനു വേണ്ടി കണ്ട്രോള്‍ പാനലിലെ "ആഡ് ഓര്‍ റിമൂവ് പ്രോഗ്രാംസ് " എങ്കിലും ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇതു കൂടാതെ ഹാര്‍ഡ് വെയറുകള്‍ ഇന്‍സ്റ്റാള്‍ / അണിന്‍സ്റ്റാള്‍ ചെയ്യുക, യൂസേര്‍സിനെ മാനേജ് ചെയ്യുക, നെറ്റ് വര്‍ക് കോണ്‍ഫിഗര്‍ ചെയ്യുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചെയ്യുന്നതിനു കണ്ട്രോള്‍ പാനലിലെ വിവിധ ഓപ്ഷനുകള്‍ ഉപയോഗിക്കാവുന്നതാണ്. 

യഥാര്‍ഥത്തില്‍ കണ്ട്രോള്‍ പാനലിലെ മിക്കവാറും എല്ലാ ഓപ്ഷനുകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സോഫ്റ്റ് വെയറുകള്‍ ആണ്. ഇവയെ പൊതുവില്‍ കണ്ട്രോള്‍ പാനല്‍ ആപ് ലറ്റുകള്‍ എന്നു വിളിക്കുന്നു. ഇവയെ കണ്ട്രോള്‍ പാനല്‍ ഉപയോഗിക്കതെ നേരിട്ട് തുറക്കുന്നതിന് വേണ്ടി നമുക്കു സ്റ്റാര്‍ട് മെനുവിലെ റണ്‍ ഓപ്ഷന്‍ ഉപയോഗിക്കാം. സ്വതന്ത്രമായി ഉപയോഗിക്കാന്‍ സാധിക്കുന്ന എല്ലാ ആപ് ലെറ്റുകള്‍ക്കും തത്തുല്യമായ "റണ്‍ ഷോര്‍ട്കട്ട് " കള്‍ ഉണ്ടായിരിക്കും. ഈ ഷോര്‍ട്കട്ടുകള്‍ റണ്‍ മെനുവില്‍ ടൈപ് ചെയ്തു എന്റര്‍ കീ അമര്‍ത്തിയാല്‍ ആ ആപ് ലറ്റ് തുറക്കപ്പെടും. കണ്ട്രോള്‍ പാനല്‍ ആപ് ലറ്റുകളുടെ ഒരു പ്രത്യേകത ഇവയെല്ലാം '.cpl' എക്സ്റ്റന്‍ഷനുകളുള്ള ഫയലുകള്‍ ആണ് എന്നുള്ളതാണ്. 

താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍ കണ്ട്രോള്‍ പാനല്‍ ആപ് ലറ്റുകളുടെ പേരും അവയുടെ ഉപയോഗവും കൊടുത്തിരിക്കുന്നു. ഈ പേരുകള്‍ തന്നെയാണ് ഇവ ലഭിക്കാന്‍ "റണ്‍" ഇല്‍ നിങ്ങള്‍ ടൈപ് ചെയ്യേണ്ട ഷോര്‍ട്കട്ടുകളും. ഈ ഷോര്‍ട്കട്ടുകള്‍ എല്ലാം തന്നെ വിന്‍ഡോസ് എക്സ്.പി/2003 സര്‍വര്‍ എന്നീ ഓ.എസ്. കളില്‍ പരീക്ഷിച്ചിട്ടുള്ളവയാണ്. 

മിക്കവയും വിസ്ത യിലും ഇതേ പോലെ ഉപയോഗിക്കാന്‍ കഴിയും. 

access.cpl - Accessibility Options(സ്റ്റാര്‍ട് മെനു ->പ്രോഗ്രാംസ് -> ആക്സസ്സറീസ് - ആക്സസ്സിബിലിറ്റി ) 

hdwwiz.cpl - Add New Hardware Wizard - പുതിയ ഹാര്‍ഡ് വെയറുകള്‍ ചേര്‍ക്കുന്നതിന് 

appwiz.cpl - Add/Remove Programs - പ്രോഗ്രമുകള്‍ ആഡ് / റിമൂവ് ചെയ്യാന്‍

timedate.cpl - Date and Time Properties - സമയവും തിയ്യതിയും മാറ്റുന്നതിന് 

desk.cpl - Display Properties - ഡിസ്പ്ളേ സെറ്റിങ്ങുകള്‍ മാറ്റുന്നതിന്. 

netcpl.cpl - Internet Explorer Properties - ഇന്റര്‍നെറ്റ് എക്സ്പ്ളോററിന്റെ പ്രോപ്പര്‍ട്ടികള്‍ മാറ്റാന്‍ 

joy.cpl - Joystick/Game Controller Properties - ജോയ് സ്റ്റിക് പോലുള്ള ഗെയിം കണ്ട്രോളറുകള്‍ക് 

main.cpl keyboard - Keyboard Properties - കീബോര്‍ഡിന്റെ പ്രോപ്പര്‍ട്ടികള്‍ മാറ്റാന്‍ 

main.cpl - Mouse Properties - മൗസിന്റെ പ്രോപ്പര്‍ട്ടികള്‍ മാറ്റാന്‍ 

ncpa.cpl - Network Connections - നെറ്റ് വര്‍ക് കോണ്‍ഫിഗര്‍ ചെയ്യാന്‍ 

telephon.cpl - Phone and Modem options - ടെലിഫോണ്‍ , മോഡം എന്നിവ കോണ്‍ഫിഗര്‍ ചെയ്യാന്‍ 

powercfg.cpl - Power Management - പവര്‍ സപ്പ്ളൈ ഓപ്ഷനുകള്‍ക് 

intl.cpl - Regional settings - ഭാഷ,രാജ്യം,ടൈം സോണ്‍ തുടങ്ങിയ പ്രാദേശിക സെറ്റിങ്ങുകള്‍ മാറ്റാന്‍ 
mmsys.cpl sounds - Sound Properties - ശബ്ദം കോണ്‍ഫിഗര്‍ ചെയ്യാന്‍ 

mmsys.cpl - Sounds and Audio Device Properties - സൗണ്ട് ഡിവൈസുകള്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍ 

sysdm.cpl - System Properties - സിസ്റ്റം പ്രോപര്‍ട്ടീസ് - മൈ കമ്പ്യൂട്ടര്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപര്‍ടീസ് സെലക്റ്റ് ചെയ്യുംപോള്‍ കിടുന്ന അതേ ആപ് ലറ്റ് ആണിത് 

nusrmgr.cpl - User settings - യൂസേര്‍സിനെ മാനേജ് ചെയ്യാന്‍ firewall.cpl - Firewall Settings (sp2) - ഫയര്‍വാള്‍ - എക്സ്.പി സര്‍വീസ് പാക്ക് 2 മുതലുള്ള ഓ.എസ്. കളില്‍ മാത്രം 

wscui.cpl - Security Center (sp2) - സെക്യൂരിറ്റി സെന്റര്‍ - 

എക്സ്.പി സര്‍വീസ് പാക്ക് 2 മുതലുള്ള ഓ.എസ്. കളില്‍ മാത്രം 3 വിന്‍ഡോസ് എന്‍.ടി. ടെക്നോളജി യെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓപറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ സങ്കീര്‍ണമായ സിസ്റ്റം കോണ്‍ഫിഗറേഷനുകള്‍ -സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ എന്നു പൊതുവില്‍ അറിയപ്പെടുന്ന ജോലികള്‍ ചെയ്യുന്നതിന് സഹായകമായ കംപോണന്റുകള്‍ (മൊഡ്യൂളുകള്‍) പൊതുവില്‍ എം.എം.സി. സ്നാപ്പ് ഇന്‍ ( MMC Sanp In ) കള്‍ എന്നറിയപ്പെടുന്നു.എം.എം.സി. യുടെ മെയിന്‍ വിന്‍ഡോയില്‍ ആവശ്യമായ മൊഡ്യൂളുകള്‍ തുറന്ന് അതില്‍ നിന്ന് ആവശ്യമായ സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ ജോലികള്‍ ചെയ്യാന്‍ സാധിക്കും. ഈ സ്നാപ് ഇന്‍ കള്‍ എം.എം.സി. എന്ന എക്സ്റ്റന്‍ഷന്‍ ഉള്ള ഫയലുകള്‍ ആണ്. സാധാരണ ഗതിയില്‍ " സ്റ്റാര്‍ട് മെനു -> പ്രോഗ്രാംസ് -> അഡ്മിനിസ്ട്രേടീവ് ടൂള്‍സ് " എന്ന മെനുവില്‍ നിന്നു ലഭിക്കുന്ന ഇവ സ്റ്റാര്‍ട് മെനുവിലെ റണ്‍ ഓപ്ഷനില്‍ നിന്നും തുറക്കാന്‍ സാധിക്കും. ഓരോ സ്നാപ്പ് ഇന്‍ കളുടെ പേര് ( ഷോര്‍ട്കട്ട് ), അതിന്റെ ഉപയോഗം എന്നിവ താഴെ കൊടുക്കുന്നു. 

certmgr.msc - Certificate Manager - സര്‍ട്ടിഫിക്കേറ്റ് മാനേജര്‍ 

ciadv.msc - Indexing Service - ഇന്‍ഡക്സിങ്ങ് സര്‍വീസ് - കമ്പ്യൂട്ടറിലെ സെര്‍ച്ചിങ്ങ് മെച്ചപ്പെടുത്താനുള്ള സര്‍വീസ്. 

compmgmt.msc - Computer management - കമ്പ്യൂട്ടര്‍ മാനേജ്മെന്റ് ( മൈ കംപ്യൂട്ടര്‍ -> റൈറ്റ് ക്ളിക്ക് -> മാനേജ് ) 

devmgmt.msc - Device Manager - ഡിവൈസ് മാനേജര്‍ - ഹാര്‍ഡ് വെയറിന്റെ അഡ്വാന്‍സ്ഡ് കോണ്‍ഫിഗറേഷന്‍ ഇവിടെ ചെയ്യാം 

dfrg.msc - Disk Defragment - ഹാര്‍ഡ് ഡിസ്കിന്റെ പെര്‍ഫോമന്‍സ് കൂട്ടാന്‍ ഈ ടൂള്‍ ഉപയോഗിക്കാം 

diskmgmt.msc - Disk Management - ഡിസ്ക് മാനേജ്മെന്റ് - ഹാര്‍ഡ് ഡിസ്ക് / ഡ്രൈവ് ഫോര്‍മാറ്റിങ്ങ്, ഡ്രൈവ്/ഡിസ്ക് ക്രിയേറ്റ്/ഡിലീറ്റ് ചെയ്യുക തുടങ്ങിയ ജോലികള്‍ക്ക് 

fsmgmt.msc - Shared Folders Management - ഷെയേര്‍ഡ് ഫോള്‍ഡര്‍ മാനേജ്മെന്റ് - നെറ്റ് വര്‍ക്കിലെ മറ്റു കമ്പ്യൂട്ടറുകള്‍ക് ഉപയോഗിക്കാന്‍ വേണ്ടി ഷെയര്‍ ചെയ്ത ഫോള്‍ഡറുകളും അവയുടെ കോണ്‍ഫിഗറേഷനുകളും 

eventvwr.msc - Event Viewer - ഇവന്റ് വ്യൂവര്‍ - കംപ്ടൂട്ടറിലെ സര്‍വീസുകള്‍ , പ്രധാനപ്പെട്ട മാറ്റങ്ങള്‍ എന്നിവ യെക്കുറിച്ചുള്ള വിവരങ്ങള്‍ ( ലോഗ് ) ശേഖരിച്ചു വെക്കുകയും കാണുകയും ചെയ്യുന്നതിന്. 

gpedit.msc - Group Policy - ഗ്രൂപ് പോളിസി. 

lusrmgr.msc - കമ്പ്യൂട്ടറിലെ ഉപയോക്താക്കളേയും ഗ്രൂപ്പുകളേയും മാനേജ് ചെയ്യാന്‍ 

ntmsmgr.msc - Removable Storage - റിമൂവബിള്‍ സ്ടോറേജ് - ഫ്ലോപ്പി/സിഡി പോലുള്ള സ്ടോറേജ് ഡിവൈസുകള്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍ 

perfmon.msc - Performance Manager - കംപ്യൂട്ടറിന്റെ കാര്യക്ഷമത അളക്കാന്‍ 

secpol.msc - Local Security Settings - സുരക്ഷാ സെറ്റിങ്ങുകള്‍ 

services.msc - System Services - സര്‍വീസുകള്‍ 

wmimgmt.msc - Windows Management Instrumentation Manager - ഡബ്ള്യു.എം.ഐ. സര്‍വീസ്





ഹാര്‍ഡ് ഡിസ്‌കിലെ ഫയലുകള്‍ ബാക്ക് അപ്പ്‌ ചെയ്തുവക്കാം


നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിലെ ഫയലുകള്‍ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെട്ടു പോകാവുന്നതാണെന്ന കാര്യം പച്ചപ്പരമാര്‍ത്ഥമാണ്. 
ഒന്നുകില്‍ ഹാര്‍ഡ് ഡിസ്‌ക് അപ്പാടേ അടിച്ചു പോകാം, അല്ലെങ്കില്‍ ഏതെങ്കിലും വൈറസണ്ണന്‍മാര്‍ പണി തരാം. അതുകൊണ്ടു തന്നെ കമ്പ്യൂട്ടറിലെ ഡാറ്റകള്‍ക്ക് ബാക്ക് അപ്പ് എടുത്തുവയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്. 

എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡിസക്കുകളാണ് ഇതിന് ഏറ്റവും അനുയോജ്യം. 

ഇനി എങ്ങനെ ഫയലുകള്‍ക്ക് Back Up ഉണ്ടാക്കാം എന്ന് നോക്കാം. 
കമ്പ്യൂട്ടറിന്റെ Start Menu വില്‍ കയറുക,  
അതില്‍ നിന്ന് Control Panel Option എടുത്ത് System And Maintenance ഓപ്ഷനില്‍ Click ചെയ്യുക. 
അത്‌ലെ Backup or Restore ഓപ്ഷന്‍ തെരഞ്ഞെടുക്കുക 
Setup Backup എന്ന ഓപ്ഷനില്‍ Click ചെയ്യുക.  
Backup Location സെറ്റ് ചെയ്യാന്‍ കുറച്ച് സമയമെടുക്കും. 
ലൊക്കേഷന്‍ തിരയുമ്പോള്‍ നിങ്ങള്‍ക്ക് External hard Disc തെരഞ്ഞെടുക്കാവുന്നതാണ്. കുറഞ്ഞത് 10 GB എങ്കിലും Free Memory അതിലുണ്ടായിരിയ്ക്കണം. ലൊക്കേഷന്‍ Select ചെയ്തിട്ട് Next ക്ലിക്ക് ചെയ്യുക. 
ഇതിന് കുറേ സമയം പിടിയ്ക്കും. അതുകൊണ്ട് രാത്രിയില്‍ കിടക്കാന്‍ പോകുന്ന സമയത്തോ മറ്റോ Data Backup Schedule ചെയ്യുന്നതാണ് ഉചിതം . 
കൃത്യമായി ബാക്ക് അപ്പ് സൂക്ഷിയ്ക്കുന്നത് എപ്പോഴും ഉപകാരപ്രദമാണ്.